ആയൂര്‍: ആരാധന വര്‍ഷ സമാപനത്തോടനുബന്ധിച്ച് സണ്ടേസ്കൂള്‍ ആയൂര്‍ വൈദീക ജില്ലയുടെ നേതൃത്വത്തില്‍ അധ്യാപക, ആദ്യകുര്‍ബാന സ്വീകരിച്ച കുഞ്ഞുങ്ങളുടെയും സംഗമം സംഘടിപ്പിച്ചു.
ആയൂര്‍ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ജില്ലാ വികാരി ഫാ. ഗീവര്‍ഗീസ് നെടിയത്ത് റമ്പാച്ചന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ഡയറക്ടര്‍ ഫാ.ജോണ്‍ പാലവിള കിഴക്കേതില്‍ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജോളി കരിമ്പില്‍, സിസ്റ്റര്‍ മരിയ എസ്എച്ച്, ഫാ. അരുണ്‍ ഏറത്ത്, ഫാ. അനുജോസ് കുന്നില്‍, ജില്ലാ സെക്രട്ടറി ബിജു അലക്സ് കിഴക്കേവീട്, ഷാജു തേക്കിന്‍കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. 400 അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു.